Sunday, February 12, 2017

നെല്ലിയാമ്പതിയിലേക്കു ഒരു വേനൽ യാത്ര



                 വേനലായതുകൊണ്ടുതന്നെ വളരെ നേരത്തെ തന്നെ തിരുവന്തപുരത്തുനിന്നും  യാത്ര തുടങ്ങി .ആലപ്പുഴ ഭാഗത്തെ NH 47  ന്റെ  സ്ഥിതി വളരെ വ്യക്തമായി അറിയാവുന്നതു കൊണ്ട് ഞങ്ങൾ MC  റോഡ് കയറി യാത്ര ആരംഭിച്ചു .എന്റെ യാത്രകൾ മിക്കവാറും പുലർച്ചകൾ ആയതിനാൽ അതൊരു പുതുമയായി അനുഭവപ്പെട്ടില്ല.റോഡിലെ തിരക്കും ഉച്ച സമയത്തിലെ ഉഷ്ണവും കാരണമാണ് ഇങ്ങനൊരു സമയം തിരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത് .ക്യാമറകൾ  മാത്രം കരുതി ഒരു യാത്ര!





                                                   ഗൂഗിളിൽ  8  മണിക്കൂറും 16  മിനുട്ടും പറഞ്ഞ യാത്ര പക്ഷെ നീണ്ടു നീണ്ടു പോയി .ഞങ്ങൾ തൃശൂർ കഴിയുമ്പോൾ തന്നെ ഏകദേശം ഉച്ചവെയിൽ ഞങ്ങളെ കാർന്നുതിഞ്ഞാൻ തുടങ്ങി കഴിഞ്ഞു.അതിനുപരി നാഷണൽ ഹൈവേയുടെ വികസന പ്രക്രിയയുടെ ഭാഗമായി  ട്രാഫിക് ജാമും  പൊടിയും.ഉഷ്ണം സഹിക്കവയ്യാതെ പലസ്ഥലത്തും നിറുത്തി  പോയതുകൊണ്ടാവും ഗൂഗിൾ പറഞ്ഞ സമയത്ത്  ഞങ്ങൾക്ക് എത്താൻ കഴിയാത്തതു.




                    നെന്മാറ കഴിഞ്ഞതോടു കൂടി പച്ചപ്പിന്റെ അംശങ്ങൾ ഞങ്ങൾ കണ്ടുതുടങ്ങി.നെന്മാറയിൽനിന്നും 10  മിനുട്ട് യാത്രകൊണ്ട് ഞങ്ങൾ പോത്തുണ്ടി ഡാമിൽ എത്തി.വരൾച്ചയുടെ ഭീകരത ഞങ്ങൾക്ക് അപ്പോഴാണ് മനസിലാകുന്നത് .ഡാമിൽ വെള്ളം തീരെ ഇല്ല .പല സ്ഥലങ്ങളും  വെള്ളമില്ലാതെ വരണ്ടു ഉണങ്ങി തുടങ്ങി കഴിഞ്ഞിരുന്നു .പോത്തുണ്ടി ഡാമിന് മുകളിലാണ് ആദ്യത്തെ ചെക്‌പോസ്റ് .അവിടെ പേരും ഫോൺനമ്പറും വണ്ടി മനമ്പരും എഴുതി ഞങ്ങൾ മുകളിലേക്ക് കയറി തുടങ്ങി.വരണ്ടുണങ്ങിയ മണ്ണും മരച്ചില്ലകള്‍ മാത്രമുള്ള മരങ്ങളുമായിരുന്നു ഞങ്ങളെ ആദ്യം ക്ഷണിച്ചത്.നെല്ലിയാമ്പതിയുടെ ഇങ്ങനത്തെ രൂപം ആദ്യമായാണ് ഞാന്‍ കണ്ടത്.ഇതിനു മുന്‍പ് ഇവിടെ വരുമ്പോള്‍ വന്യജീവികളും പച്ചപ്പും കാണാമായിരുന്നു .

             കയറ്റങ്ങളും ഇറക്കവുമായി നീണ്ടു കിടക്കുന്ന റോഡ്‌ .പതിനാലാം വ്യുവ്പോയന്റില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇറങ്ങുമ്പോള്‍ ഒരു വൃദ്ധന്‍ ഒരു കടലാസ് വച്ചുനീട്ടി .ഞങ്ങള്‍ ആദ്യമൊന്നും അതൊരു കാര്യമായി എടുത്തില്ല.ക്യാമറ കണ്ടതുകൊണ്ടു ആയിരികണം അദ്ദേഹം ഞങ്ങളോട് വാജാലനായി .സംഭവം പുള്ളികാരന്‍ ശകലം മദ്യപിച്ചിട്ടുണ്ടെന്നു ഞങ്ങള്ക് മനസിലായി.പക്ഷെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞങ്ങള്‍ തന്നെ അതിശയച്ചുപോയി .അദ്ദേഹത്തിന്റെ പേര് ഗുരു .20 വര്‍ഷത്തിനു മുകളിലായി നെല്ലിയാമ്പതിയില്‍  വരുന്ന സഞാരികള്‍ക്ക് വേണ്ട എല്ലാതരം സഹായങ്ങളും ചെയ്തു കൊടുക്കുന്നു,തിരിച്ചു യാതൊരു പ്രതിഭലവുമില്ലാതെ.ഞങ്ങള്‍ക്ക് തന്ന കടലാസ് ശ്രദ്ധിച്ചപ്പോള്‍ മനസിലായി അതില്‍ നെല്ലിയാമ്പതിയുടെ ഒരു മാപ്പും അവിടുള്ള എല്ലാ തരത്തിലുള്ള റിസോര്‍ട്ടുകളും അടങ്ങിയിരിക്കുന്നു .യാതൊരു പ്രതിഫലവും കൂടാതെ ഇങ്ങനൊരാള്‍ എന്തിനു ഇത് ചെയുന്നു എന്ന  ചോദ്യത്തിന് ഒരു പുഞ്ചിരി പാസാക്കി അദ്ദേഹം നടന്നു നീങ്ങി.ഉപകാരപ്രതമാകുമ്പോള്‍ ചിലപ്പോള്‍ സഞ്ചാരികള്‍ തന്നെ അദ്ദേഹത്തിന് എന്തെങ്കിലും കൊടുക്കുമായിരിക്കും .




                 നെല്ലിയാമ്പതി എതിയയുടന്‍ ഞങ്ങള്‍ ഒരു റൂം തരപെടുത്തി ഉറകമായി.നല്ല ക്ഷീണം ഞങ്ങളെ അലട്ടിയിരുന്നു .ഏകദേശം 350 കിലോമീറ്ററുകള്‍ താണ്ടിയ ക്ഷീണം.പുലര്‍ച്ചെ തന്നെ ഞങ്ങള്‍ സീതാര്‍ഗുണ്ടിലേക്ക് തിരിച്ചു .pobson എസ്റ്റ്ടിന്റെ കീഴിലാണ് സന്ദര്‍ശനം നല്‍കുന്നത് .തേയില തോട്ടങ്ങളും കാപ്പി തോട്ടങ്ങള്‍ക്കും നടുവിലൂടെ ഒരു യാത്ര.അത് കഴിഞ്ഞാല്‍ കുറച്ചു നടക്കണം .സാമാന്യം നല്ല പാതയാണ് .ചെന്നെത്തുന്നത് അതിമനോഹരമായ ഒരു സ്ഥലത്താണ് . ഇവിടെനിന്ന് നോക്കിയാൽ ദൂരെയായി ചുള്ളിയാർ, മീങ്കര, എന്നീ അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും കാണാം. രാമായണത്തിലെ രാമനും ലക്ഷ്മണനും സീതയും ഇവിടെ ജീവിച്ചിരുന്നു എന്നാണ് ഐതിഹ്യം. രാമനോടൊത്ത് വനവാസം അനുഷ്ഠിച്ച കാലത്ത് സീതാദേവി ഇവിടെ കുളിച്ച് ഇവിടത്തെ അരുവിയിലെ വെള്ളം കൊണ്ട് തർപ്പണം നടത്തിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. തന്മൂലം സ്ഥലത്തിന് ആ പേര് വന്നതായി കണക്കാക്കാം.



    കുറച്ചുനേരം അവിടെ ചിലവഴിച്ചപ്പോള്‍ തന്നെ സഞ്ചാരികള്‍ വന്ന സന്തോഷത്തില്‍ ഒരു കുരങ്ങിന്കൂട്ടം ഞങ്ങളെ പൊതിഞ്ഞു.നമ്മുടെ കയില്‍ ഭക്ഷനമോന്നുമില്ല എന്നരിഞ്ഞതുകൊണ്ടാകണം ഞങ്ങളോട് ഒരുതരത്തിലുള്ള കുസൃതികളും കാണിക്കാത്തത് .കിട്ടിയസമായത് ഞങ്ങള്‍ ക്യാമറ എടുത്തു പണി തുടങ്ങി .










മുകളില്‍നിന്നു നോക്കുമ്പോഴുള്ള കാഴ്ച അഭാരമാണ് .താഴേക്ക്‌ നോക്കിയാല്‍ കൊടും താഴ്ച .സീതര്‍ഗുണ്ടില്‍നിന്നും ഇറങ്ങുമ്പോള്‍ ഒരു സുഹൃത്തിന്റെ അച്ഛന്‍ മരിച്ച വിവരമായിരുന്നു ഞങ്ങളെ കാത്തിരുന്നത് .അതുകൊണ്ട്തന്നെ ഞങ്ങള്‍ ഉടനെ തിരിച്ചു പാവങ്ങളുടെ ഊട്ടിയിലെ മറ്റു കാഴ്ചകളെ പിന്‍വാങ്ങി .ഇനിയും ഒരികല്‍കൂടി കയറണമെന്ന പ്രതീക്ഷയുമായി.

No comments:

Post a Comment