Tuesday, January 31, 2017

കാട്ടിലെ ജീവിതം







കാട് എന്നു  കേൾക്കുമ്പോൾ  പലർക്കും  പല അഭിപ്രായങ്ങളും ഓര്‍മ്മകള്‍ ആയിരിക്കാം    ഓടിയെത്തുന്നത്. ചിലപ്പോൾ  നമ്മളിൽ പലരും കാട് എന്ന  മറ്റൊരു  ലോകത്തെ  തന്നെ  ഇനിയും തിരിച്ചറിയാൻ  ശ്രമിച്ചു  കാണില്ല . ദുരിദങ്ങളാലും  കഷ്ടതകൾകൊണ്ടും  വീർപ്പു  മുട്ടുന്ന  ആദിവാസി  ഊരുകൾ. കവിതകളാലും  കഥകളാലും  നമ്മൾ  കേട്ടതിനും  അപ്പുറമാണ്  കാട്. കടം  മൂക്കത്തു  കേറി  ആത്മഹത്യയ്യുടെ  നെറുകയിൽ  എത്തി അഭയം  തേടുന്ന  കൂട്ടരും. ആനുകൂല്യങ്ങളാൽ  സമർദ്ദമായിട്ടും ,"എനിക്കിതു  പോരാ " എന്നു  മുറവിളികൂട്ടുന്ന  കൂട്ടരും നിലനിൽക്കുന്ന  നമ്മുടെ  കേരളത്തിൽ ഒരു  തരത്തിലുള്ള  സാങ്കേതിക  മാറ്റങ്ങളേയും അറിയുക  പോലും  ചെയ്യാത്ത  വിരളമായ  വ്യക്തിത്വങ്ങൾ  ജീവിച്ചിരിപ്പുണ്ടോ  എന്നുള്ളത്  നമുക്കു  ഒരു  അത്ഭുതം ആയിരിക്കാം.



                തിരുവനന്തപുരത്തുനിന്നും  കല്ലാറിലേക്കുള്ള  ഒരു യാത്രയിലാണ്  ആദ്യം  യാദൃശ്ചികമായി  ഭാസ്കരൻ  എന്ന  വ്യക്തിയെ  പറ്റി  പറഞ്ഞു   കേൾക്കുന്നത്. കല്ലാറിന്റെ  തീരത്തു  തന്നെ  ജനിച്ചും  ഉണ്ടും  ഉറങ്ങിയും  ജീവിക്കുന്ന  ഒരു പച്ചയായ  മനുഷ്യൻ. ചിലപ്പോൾ  ചില കഥകളെ  അനുസ്മരിപ്പിക്കും  വിധം  നമുക്കുതോന്നാം. അതെ , ഭാസ്കരൻ  ഒരു myth  അല്ല. കല്ലാറിൽ  തന്നെ  പ്രവർത്തിക്കുന്ന  bodytree  വയ്ദ്യശാലയിൽ ചികിത്സ തുടർന്നുകൊണ്ടിരുന്നപ്പോൾ  ആണ്  ഭാസ്കരൻ അപ്പൂപ്പനെ  പരിചയപ്പെടുന്നത്. അധികം  സംസാരിക്കാത്ത  പ്രകൃതം. അതുകൊണ്ടുതന്നെ  അവിടുത്തെ ഡോക്ടർ  ശ്രീ  വിജയൻറെ  സഹായം അത്യാവശ്യമായിരുന്നു. സ്വന്തമായി  ഒരു വീടോ  കുടുംബമോ  അവകാശപ്പെടാൻ  ഭാസ്കരൻ  അപ്പൂപ്പന്  ഇല്ല. അതുകൊണ്ടുതന്നെ  ഇദ്ദേഹം  40 വർഷമായി  കല്ലാറിന്റെ  തീരത്തു  കൂടിയിട്ട്.ഉപജീവനമാർഗം  ആറ്റിൽനിന്നുമുള്ള  മീന്പിടിത്തമാണ്. പിടിച്ച  മീനുകൾ  കവലകളിൽ കൊണ്ട്  വിറ്റു  കിട്ടുന്ന പൈസക്ക്  എന്തെങ്കിലും  കഴിക്കും. അധവാ  വിറ്റില്ലെങ്കില്‍  അതുതന്നെ  ഭക്ഷണമാക്കും. 
 
            കാടിനു  അകത്തും  പുറത്തുമുള്ള  എല്ലാ  തരത്തിലുള്ള  ചെറു  ചലനങ്ങളും  ഭാസ്കരൻ  അപ്പൂപ്പന്  കാണാപാഠം  ആണ്. പലപ്പോഴും  പലർക്കും  കാട്ടിലേക്കുള്ള  പാതകൾക്കു  വഴികാട്ടി  ആകുന്നതും  ഇദ്ദേഹമാണ്. നേരത്തെ  പറഞ്ഞത്  പോലെ  ഇദ്ദേഹത്തിന്  വ്യക്തമായ  ഒരിടമില്ല. കിടക്കുന്നതു  ആറിന്റെ  കരയിൽ  തന്നെയാണ് മഴയത്തും  വെയിലത്തും. മഴയെ തോല്പിക്കാനെന്നവണ്ണം  വെറുമൊരു  പ്ലാസ്റ്റിക്  മറ  മാത്രമാണ്  ഇദ്ദേഹത്തിന്  കൂര  ആയിട്ടുള്ളത്. ചെരുപ്പ് ഉപയോഗിക്കാതെ  നടക്കുന്ന ഇദ്ദേഹത്തിന് അധികം  രോഗങ്ങൾ  വന്നതായോ കിടപ്പിലായതിനെ  പറ്റിയോ  ഡോക്ടർ  വിജയൻ  കേട്ടിട്ടില്ല. പക്ഷെ ഈയടുത്തകാലത്തു പുഴക്കരയിൽകൂടി  നടക്കുമ്പോൾ  ഇദ്ദേഹത്തിന്റെ  കാലിനു പരിക്കേൽക്കുകയും അത്  സാരമായി  എടുക്കാത്തത്  കാരണം നല്ലരീതിയിൽ  ഇദ്ദേഹത്തിന്റെ  ആരോഗ്യത്തെ  ബാധിച്ചുഇതിനുപരി  പുഴക്കരയിൽ  മീൻപിടിച്ചുകൊണ്ടിരിക്കവേ മീൻ  ചോദിച്ചിട്ടു  കൊടുക്കാത്തതിനാൽ  രണ്ടു  ഫോറെസ്റ്  ഉടയോഗസ്ഥർ  ഇദ്ദേഹത്തിനെ  മര്ദിക്കുകയുണ്ടായി. ഭാസ്കരൻ അപ്പൂപ്പന്  ഇതിനെ  കുറിച്ച്  പറയാനുള്ളത്  ഇത്രമാത്രം "മീൻപിടിച്ചാണ്  എന്റകഞ്ഞികുടി അതുകൊടുത്താൽ  ഞാൻ  പട്ടിണിയാകും. അവർക്കു  വെറുതെ  കൊടുക്കുവാനാണ്  പറഞ്ഞത് ". ചിലപ്പോൾ    മർദ്ദനത്തിന്റെയും  കാലിലെ  മുറിവുമായിരിക്കണം  ഇദ്ദേഹത്തെ  ആരോഗ്യപരമായി  തളർത്തിയത്. ഇപ്പോൾ  ഭാസ്കരൻ  അപ്പൂപ്പൻ  ഡോക്ടർ  വിജയൻറെ  കീഴിൽ  ബോഡിട്രീയിൽ  ചികിത്സായിലാണ്. ആരോഗ്യസ്ഥിതി  മെച്ചപ്പെടുന്നുമുണ്ട്. ഇവിടെ വന്നിട്ടും ഇദ്ദേഹം അടച്ചുമൂടിയ  കെട്ടിടങ്ങളിൽ  കിടക്കാൻ ഒരുക്കമല്ലായിരുന്നു. പക്ഷെ  നിരന്തരം അസുഖം  വരുന്നതിനാൽ  ഡോക്ടർ  തന്നെ  നിർബന്ധിച്ചു   അകത്തു കിടത്തുകയാണ്.




                                                                                                         -സനു.P.S

No comments:

Post a Comment