Sunday, February 12, 2017

മീശപുലിമലയിലേക്ക് ഒരു മലക്കയറ്റം 


              “മീശപുലിമലയില്‍ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ ?”  എന്ന ദുല്കര് സല്‍മാന്റെ ഒരൊറ്റ ഡയലോഗ് കൊണ്ട് പ്രശസ്തമാകിയ സ്ഥലമായിരിക്കാം ഇതു .ചാര്‍ളീ സിനിമ ഇറങ്ങുന്നതിനു മുന്നെതന്നെ ഞങ്ങള്‍ക്ക് അവിടെ പോകാന്‍ ഭാഗ്യമുണ്ടായി .മഞ്ഞു പെയുന്നതൊന്നും കാണാന്‍ കഴിയില്ല മേഖങ്ങളുടെ മുകളില്‍ കൂടി സഞ്ചരിക്കാം .പ്രകൃതി ഭംഗിയുടെ കാര്യത്തില്‍ ഇടുക്കിയെ വെല്ലാന്‍ കേരളത്തില്‍ വേറൊരു സ്ഥലം അത്യപൂര്‍വമാണ് .വയികുന്നേരം 3 മണിക്ക് തിരുവനന്തപുരത്ത് നിന്നും തുടങ്ങിയ യാത്ര രാത്രി 10 മണിക്ക് പൂപാറ എത്തി .അവിടെ വിശ്രമിച്ചിട്ട് പിറ്റേന്ന് രാവിലെ സൂര്യോതയം കാണാനാണ് പ്ലാന്‍ .പിറ്റേന്ന് 4 മണിക്ക് തന്നെ സുര്യനെല്ലിയില്‍ നിന്നും ഹാരിസ്സന്‍ മലയാളം എസ്റ്റേറ്റ്‌ വഴി ഞങ്ങള്‍ കൊലുക്കുമലൈലെക്കുള്ള യാത്ര തുടങ്ങി കഴിഞ്ഞിരുന്നു .ഇത്തവണ ഞാനും പ്രണവും മാത്രം .


      എസ്റ്റേറ്റ്‌ വഴി  തിരെഞ്ഞെടുക്കാന്‍ കാരണം അല്ലതെ പോകണമെങ്കില്‍ 5000 രൂപ വരെ ചെലവു വരുന്നത് കൊണ്ടുതന്നെയാണ് .കൊലുക്കുമലയിലെക്കുള്ള യാത്ര മൊത്തം ഓഫ്‌ റോഡ്‌ ആയിരുന്നു .എന്റെ വണ്ടിയും ഞാനും നന്നേ ബുദ്ധിമുട്ടി .കൂടെ വന്ന പല ബൈകുകളും  പാതി വഴിയില്‍ നിറുത്തി തുടങ്ങിയിരുന്നു .പക്ഷെ കൊളുക്കുമലയിലെ കാഴ്ച ഞങ്ങളുടെ ആ കഷ്ടപാടുകള്‍എല്ലാം മറക്കാന്‍ പ്രേരിപ്പിച്ചു .


    അതി മനോഹരമായ സ്ഥലം എന്തായാലും സൂര്യോതയം കണ്ടു സന്തോഷം !  ഇനി ഒരു നാല് കിലോമീറ്റര്‍ നടന്നാല്‍ മീശപുലിമല  കയറാം .രാവിലെ ഒന്നും കഴിചിടില്ല വിശപ്പ്‌ നന്നായി അലട്ടുനുണ്ടായിരുന്നു അതുകൊണ്ട് തന്നെ കൊളുക്കുമാലയിലുള്ള ഏക ചായകടയില്‍നിന്നും ചായ കുടിച്ചു അടുത്ത മലകയറ്റം .മലകയറ്റം എന്ന് പറയുമ്പോള്‍ തികച്ചും അത് തന്നെയാണ് മലകയറ്റം .





മലകള്‍ താണ്ടി ചെന്നെത്തുന്നത് മേഖങ്ങളെ തൊട്ടു നില്‍കുന്ന മീശപുളിമലയിലെക്കാന് .അവസാന മല കയറാന്‍ രണ്ടു കൈകളുടെയും സഹായം വേണ്ടി വന്നു .താഴോട്ട് നോക്കിയാല്‍ പേടിയും ആകും .ഒരു തരത്തിലുള്ള ഉത്തരവാദിത്വവും ഹരിസ്സണ്‍ എസ്റ്റേറ്റ്‌ ഏറ്റെടുകില്ല എന്ന് നേരത്തെ പറഞ്ഞിട്ടുണ്ട് .എന്നാലും ഞങ്ങള്‍ കയറി.കാഴ്ചകള്‍ നമ്മുടെ കണ്ണുകള്‍  പകര്‍ന്നതുപോലെ ക്യാമറാ കണ്ണുകള്‍ക് പറ്റുമോന്നു അറിയില്ല .പക്ഷെ മീശപുലിമല ഒന്നു കാണുക തന്നെ വേണം . 

No comments:

Post a Comment